ചവറ: ബേബി ജോണ് മെമ്മോറിയല് ഗവണ്മെന്റ് കോളജിലെ നാഷണല് സര്വീസ് സ്കീം, കരുനാഗപ്പള്ളി എക്സൈസ് വകുപ്പ്, കിംസ് വലിയത്ത് ആശുപത്രി കരുനാഗപ്പള്ളിയുടെയും സംയുക്ത ആഭിമുഖ്യത്തില് "ഓപ്പറേഷന് തൂഫാന്റെ' ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളജ് പ്രിന്സിപ്പല് ഡോ. മാത്യൂസ് പ്ലാമൂട്ടില് ഉദ്ഘാടനം ചെയ്തു.
ഡോ. ടി. തുഷാദ് അധ്യക്ഷനായി. ഡോ. അഫ്സല് ഷറഫുദ്ദീന്. എന്എസ്എസ് പ്രോഗ്രാം ഓഫീസര് ഡോ. ഗോപകുമാര്, പ്രശാന്ത്, എസ്. അഫ്സല്, എന്എസ്എസ് വോളണ്ടിയർ എസ്.ആര്. കൃഷ്ണദാസ് തുടങ്ങിയവര് പ്രസംഗിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് ടി.ജെ. ജയകുമാര് ക്ലാസ് നയിച്ചു. വോളണ്ടിയര് ലീഡര്മാരായ എസ്. അരുണിമ, എം.കെ വിനായക്, എസ്. അനുശ്രീ, എ. അജ്മല് എന്നിവര് നേതൃത്വം നല്കി.